Advertisement

നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് നാട്ടുകാരുടെ മർദനം

November 18, 2024
1 minute Read

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്

പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹനത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. എക്സൈസ് സംഘം പിടികൂടിയ മൂന്നു പേരെ പിഴ നൽകി വിട്ടയക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാർ എക്സൈസ് സംഘത്തെ ആക്രമിച്ചത്. എന്തിന് പിഴ നൽകി വിട്ടയച്ചു എന്ന് ചോദ്യം ചെയ്താണ് നാട്ടുകാർ ഉദ്യോ​ഗസ്ഥരെ മർദിച്ചത്.

Read Also: ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു

മറ്റു ഉദ്യോഗസ്ഥർ എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിനും രണ്ട് സിവിൽ ഓഫീസർമാർക്കും ആണ് പരിക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഉദ്യോ​ഗസ്ഥർ മടങ്ങി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകി.

Story Highlights : Locals attacked Excise officers in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top