Advertisement

‘മണിപ്പൂർ സംഘർഷം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കണം’; അപലപിച്ച് RSS

November 18, 2024
2 minutes Read

മണിപ്പൂർ‌ സം​ഘർഷത്തെ അപലപിച്ച് ആർഎസ്എസ്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആർ എസ് എസ് ആവശ്യപ്പെട്ടു. ആർഎസ്എസ് മണിപ്പൂർ നേതൃത്വത്തിന്റെ പ്രസ്ഥാവനയിൽ ആണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിമർശനം. 19 മാസമായി അക്രമം പരിഹരിക്കപ്പെടാതെ കിടക്കുന്നത് നിർഭാഗ്യകരമെന്ന് ആർഎസ്എസ് പറയുന്നു.

തുടർച്ചയായ അക്രമങ്ങൾ കാരണം നിരപരാധികളായ ജനങ്ങൾ വലിയ ദുരിതത്തിൽ. അക്രമങ്ങൾ ഭീരുത്വവും മാനവികതയുടെയും സഹവർത്തിത്വത്തിൻ്റെയും തത്വങ്ങൾക്ക് വിരുദ്ധവുമെന്നും ആർ എസ് എസ്. അതേസമയം മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷമാവുകയാണ്. പ്രശ്നബാധിത മേഖലകളിൽ എല്ലാം കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാലിൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയാണ്. ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും.

Read Also: മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി

സംഘർഷത്തിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി. സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവെച്ചു. കുക്കി സായുധ സംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. 5 ആരാധനാലയങ്ങളും, പെട്രോൾ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ ഒരു യുവാവ് മരിച്ചു. 25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടു.17 എംഎൽഎമാരുടെ വീടുകൾ ആക്രമിച്ചു.

Story Highlights : RSS condemns Manipur violence asks governments to resolve conflict fast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top