Advertisement

‘എല്‍ഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകും’; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

November 19, 2024
1 minute Read
c krishnakumar

എല്‍ഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. നിഷേധ വോട്ടുകള്‍ വിജയത്തില്‍ വലിയ പങ്കുവഹിക്കുമെന്ന് സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകരെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൊട്ടിക്കലാശം ഇതിനുള്ള തെളിവായെന്നും അദ്ദേഹം വ്യക്തമാക്കി. നിഷേധ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

നാളെയാണ് പാലക്കാട് പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. പാലക്കാടന്‍ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് കൊട്ടിക്കലാശത്തില്‍ കാണാന്‍ കഴിഞ്ഞത്.

Story Highlights : NDA candidate C Krishnakumar about election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top