‘പരസ്യ വിവാദം തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാര്‍ത്ഥിക്കും’ : പി സരിന്‍

വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ടെന്നും പി സരിന്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട്. വളരെ ശക്തമായൊരു തീരുമാനമാണത്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമുണ്ടാകണമെന്നും വിളിച്ചു വരുത്തിയൊരു ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു അതിഥിയെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിയുക എന്നതുമാണ്. ആ അതിഥി ഈ ആതിഥേയന്‍ തന്നെയാകുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളുമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ മനസിലുള്ള ഒരു പരിഹാര നിര്‍ദേശമായിത്തന്നെ ഒരാളുടെ പേരിലേക്ക് എന്നോ എത്തിച്ചേര്‍ന്നു. വിഷങ്ങളെല്ലാം പഠിച്ച് മനസിലാക്കി തന്നെയാണ് ആ തീരുമാനം. ആ തീരുമാനത്തെ അട്ടിമറിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല – സരിന്‍ വ്യക്തമാക്കി.
Read Also: മഹാരാഷ്ട്രാ പ്രതിസന്ധി; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്
പോളിംഗ് ശതമാനം നിലനിര്‍ത്താന്‍ കഴിയുമെന്നും സരിന്‍ പറഞ്ഞു. വോട്ടര്‍മാര്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും സരിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പറ്റുമെങ്കില്‍ എല്ലാ ബൂത്തുകളും സന്ദര്‍ശിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് സരിന്‍ പറഞ്ഞു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നു.
പാലക്കാടിന് നല്ലത് വരണം നല്ലത് തോന്നണം എന്ന് പ്രാര്‍ത്ഥിക്കും. രാഹുലിനോട് കുറച്ചെങ്കിലും സഹതാപം കാണിക്കണം. അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പറയുന്നതൊന്നും വിശ്വസിക്കാന്‍ കഴിയില്ല – സരിന്‍ വ്യക്തമാക്കി.
Story Highlights : P Sarin about election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here