മെസിയുടെ വരവ് കേരളത്തിൽ ആവേശം തീർക്കും, അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം; പന്ന്യൻ രവീന്ദ്രൻ
ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പന്ന്യൻ രവീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു.
മെസിയുടെ ഓരോ കിക്കും അദ്ദേഹത്തിന്റെ ഓരോ ഷോർട്ടും നമ്മുടെയൊക്കെ മനസുകളിൽ എന്നും ഉണ്ടാകും. അത്ര കണിശതയോടുകൂടി ഓരോ കിക്കും ചെയ്യുന്ന ഒരു കളിക്കാരൻ ലോകചരിത്രത്തിൽ ഇല്ല. അർജന്റീനിയൻ ടീമിന് അദ്ദേഹം ഒരിക്കലും മറക്കാൻ കഴിയാത്ത കളിക്കാരനാണ്. ജനകീയ കായിക വിനോദമേഖലയായ ഫുട്‍ബോളിന് മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരൻ തന്നെയാണ്, അവർ കേരളത്തിൽ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയർക്ക് ആവേശമാണ് നല്കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ല പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
അതേസമയം, ഒന്നരമാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ സ്ഥിരീകരിച്ചു. പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും മത്സരം.ഫിഫ വിൻഡോ പ്രകാരം സമയം കണ്ടെത്തും.സൗഹൃദ മത്സരം മത്സരം അടുത്ത വർഷമാണുണ്ടാവുക. ഇതുമായി ബന്ധപ്പെട്ട തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ല. രണ്ട് മത്സരങ്ങൾ കളിക്കും എന്നാണ് ടീമിന്റെ അറിയിപ്പ് മത്സരം നടത്താനുള്ള വിവിധ വേദികൾ കേരളത്തിലുണ്ട്. ധാരാളം ആളുകളെ ഉൾക്കൊള്ളേണ്ട സ്റ്റേഡിയമാണ് വേണ്ടതെന്നും അതിൽത്തന്നെ കൊച്ചിയാണ് പ്രഥമ പരിഗണയെന്നും മന്ത്രി പറഞ്ഞു.
അർജന്റീനയുടെ കേരള ദൗത്യത്തെ വ്യാപാരി സംഘടനകൾ സ്വാഗതം ചെയ്തു. കേരളത്തിന് വ്യാപാരി സമൂഹകത്തിന് വലിയ ഉണർവുണ്ടാക്കുന്ന തീരുമാനമാണെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന കൂപ്പണുകൾ ഉപയോഗിച്ച് ജനത്തിന് മത്സരം കാണാൻ അവസരം ഉണ്ടാകും. സാധാരണ വ്യാപാരികളെ സഹായിക്കാനുള്ള സർക്കാർ സന്നദ്ധതയ്ക്ക് വ്യാപാരി സംഘടനകൾ നന്ദി അറിയിച്ചു.
Story Highlights : Panniyan Raveendran said that Lionel Messi’s arrival will fill the excitement in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here