Advertisement

‘പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം; നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും’; ഷാഫി പറമ്പിൽ

November 20, 2024
Google News 2 minutes Read

പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

നാടിന്റെ മതേതര ബോധത്തോട് ഒപ്പം സഞ്ചരിക്കാനെടുത്ത സന്ദീപിന്റെ തീരുമാനം ഇന്നത്തേക്കും 23-ാം തീയതിലേക്കും അതിന് അപ്പുറത്തേക്കും പ്രസക്തമായ കാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

Read Also: ‘പാലക്കാടിന്റെ വികസനത്തിനായി വോട്ട്; ചരിത്രപരമായ വിധിയെഴുത്ത്’; സി കൃഷ്ണകുമാർ

പത്രപ്പരസ്യം ഉൾപ്പെടെ തിരിച്ചടിക്കുകയാണ്. സിപിഐഎമ്മിന്റെ പ്രചാരണം ബിജെപിയെ സഹായിക്കുന്ന രീതിയിൽ. പ്രസംഗവും പ്രചാരണവും സംഘപരിവാർ ലൈനിലാണെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഇത്തരം പരസ്യം കൊണ്ടുവരുന്നവരെ സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

Story Highlights : Shafi Parambil respond after cast his vote in Palakkad by election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here