Advertisement

കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; ഭക്ഷണവും വെള്ളവും പോലും ഉറപ്പാക്കുന്നില്ലെന്ന് വിമാനത്തിലെ 347 യാത്രക്കാര്‍

November 21, 2024
Google News 2 minutes Read
Kochi- delhi air india flight late by 5 hours

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് വൈകിയത്. സ്ത്രീകളും കുട്ടികളും അടക്കം 344 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. (Kochi- delhi air india flight late by 5 hours)

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തീകരിച്ച് 11 മണിക്ക് ശേഷം വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ച യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു വിമാനം എത്തുന്നത് വരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read Also: മന്ത്രി സജി ചെറിയാന്റെ പ്രസംഗം; താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചാൽ ശരിയാകില്ല; ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ട്വന്റി ഫോറിന്

മറ്റൊരു വിമാനം ഉടന്‍ തന്നെ സജ്ജമാക്കി യാത്രക്കാരെ അതിലേക്ക് മാറ്റുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. 11 മണി മുതല്‍ യാതൊരു ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയാണെന്നുമാണ് യാത്രക്കാരുടെ പരാതി. ആഹാരത്തിന് പണം വാങ്ങിയിട്ടും പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ പട്ടിണിക്കിടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് യാത്രക്കാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Kochi- delhi air india flight late by 5 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here