ചേലക്കര ആര്‍ക്കൊപ്പം? മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു

ചേലക്കര കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരില്‍ വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ മുന്നണികളുടെ നെഞ്ചിടിപ്പേറുകയാണ്.18000 വോട്ടിന്റെ ഭൂരിപക്ഷം ചേലക്കരയില്‍ യു ആര്‍ പ്രദീപ് നേടുമെന്നാണ് സിപിഐഎം കണക്ക്. അയ്യായിരമെങ്കിലും ഭൂരിപക്ഷം ഉറപ്പെന്ന് നേതാക്കള്‍. തെല്ലും ആശങ്കയില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് പറഞ്ഞു.
പാലക്കാടും വയനാടും അപ്പുറം ചേലക്കര നേടുന്നതാണ് രാഷ്ട്രീയ വിജയമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതു മുന്നില്‍ക്കണ്ട താഴെത്തട്ടു മുതല്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് യുഡിഎഫ് വിശ്വാസമര്‍പ്പിക്കുന്നത്.
ഇതുവരെയുള്ളതില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് മണ്ഡലത്തിലെ ബിജെപി പ്രതീക്ഷ. എന്നാല്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിന്റെ സാന്നിധ്യം ഇടതു വലതുമുന്നണികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. വരവൂര്‍ പഞ്ചായത്തില്‍ ആദ്യ റൗണ്ട് എണ്ണി തുടങ്ങുമ്പോള്‍ തന്നെ ചേലക്കരയുടെ ഗതി നിര്‍ണയമാകും.
Story Highlights : Candidate’s expectation about Chelakkara by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here