Advertisement

തിരിച്ചടിച്ച് ഇന്ത്യ, ബുംറയ്ക്ക് നാല് വിക്കറ്റ്; ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച 67/ 7

November 22, 2024
Google News 1 minute Read

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ഇന്ന് കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 67/ 7 എന്ന നിലയിലാണ്. ഇന്ത്യക്കായി ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും നേടി.

അലക്​സ്​ കാരി (17*) നഥാൻ മക്​സ്വീനി (10), ട്രാവിസ്​ ഹെഡ്​ (11) എന്നിവർ മാത്രമാണ്​ ആസ്​ത്രേലിയൻ നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ കൂടാരം കയറ്റി മിച്ചൽ സ്റ്റാർക്കാണ് ആദ്യ വിക്കറ്റ് നേടിയത്. നാലാമനായി ക്രീസിലെത്തിയ വിരാട് കോലിക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

12 പന്ത് നേരിട്ട കോലിഅഞ്ച് റൺസുമായി ഹേസൽവുഡിന് വിക്കറ്റ് നൽകി മടങ്ങി. ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് പന്ത് – നിതീഷ് റെഡ്ഡി കൂട്ടുകെട്ടാണ്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇന്ത്യന്‍ നിരയില്‍ ആറ് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

Story Highlights : IND VS AUS Perth test day 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here