ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്; കണക്കുകൂട്ടി നടത്തുന്ന കൃത്യമായ കുതിപ്പ്; ഭാഗ്യം കൊണ്ടുവന്നത് ക്രിപ്റ്റോ

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം ഇന്നൊരു സാമ്പത്തിക ശക്തിയായി മാറുന്നു. 2021 ൽ 3500 ഡോളറിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയ രാജ്യം ഇന്ന് 1.1 ബില്യൺ ഡോളറിൻ്റെ സമ്പാദ്യമാണ് ഇതിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. ബിറ്റ്കോയിൻ്റെ മൂല്യ വർധനവിനൊപ്പം രാജ്യത്തെ ആസ്തി വികസന വിഭാഗത്തിൻ്റെ കൃത്യമായ കണക്കുകൂട്ടലുമാണ് ഏഴ് ലക്ഷം മാത്രം ജനസംഖ്യയുടെ വരുമാനം കുറഞ്ഞ ഒരു രാജ്യത്തെ സമ്പത്തിൻ്റെ പടവിലേക്ക് പിടിച്ചുകയറ്റുന്നത്.
2007 ൽ തുടങ്ങിയ പൂർണമായും സർക്കാർ സ്ഥാപനമായ ഡ്രക് ഹോൾഡിങ്സ് ആൻ്റ് ഇൻവെസ്റ്റ്മെൻ്റ് വഴിയാണ് ഭൂട്ടാൻ ക്രിപ്റ്റോ നിക്ഷേപം നടത്തിയതെന്നാണ് അർഖം ഇൻ്റലിജൻസ് പറയുന്നത്. നിലവിൽ 1.16 ബില്യൺ ഡോളറിൻ്റെ ക്രിപ്റ്റോ ഭൂട്ടാനുണ്ട്. അതിൽ തന്നെ 1.14 ബില്യൺ ഡോളറും ബിറ്റ്കോയിനിലാണ്. ഇതറിയത്തിലാണ് അവശേഷിക്കുന്ന നിക്ഷേപം.
ഒരു വർഷം മുൻപ് 37000 ഡോളർ മൂല്യമുണ്ടായിരുന്ന ക്രിപ്റ്റോ കറൻസിക്ക് ഇന്ന് 90000 ഡോളറാണ് മൂല്യം. ഒക്ടോബർ 29 ലെ കണക്ക് പ്രകാരം ഭൂട്ടാമ് 13000 ബിറ്റ്കോയിനാണ് ഉള്ളത്. 2021 മാർച്ചിൽ ഇത് 0.074 ആയിരുന്നു. തുടക്കത്തിൽ ലെൻഡർമാരിൽ നിന്ന് നേരിട്ട് ക്രിപ്റ്റോ വാങ്ങിയ ഭൂട്ടാൻ, 2022 ൽ ബ്ലോക്‌ഫി, സെൽഷ്യസ് എന്നിവ ജപ്തി നടപടി നേരിട്ട ഘട്ടത്തിൽ ഇവരുടെ പക്കൽ നിന്നും ക്രിപ്റ്റോ വാങ്ങി. ക്രിപ്റ്റോ മൈനിങിന് ആവശ്യമായ സ്പെഷലൈസ്ഡ് ഹൈ എൻഡ് കംപ്യൂട്ടറുകളും സെർവറുകളും ആവശ്യമായതാണ് ക്രിപ്റ്റ് മൈനിങ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് 2021 ൽ ഭൂട്ടാൻ 51 ദശലക്ഷം ഡോളർ മൂല്യമുള്ളകംപ്യൂട്ടർ ചിപ്പുകൾ വാങ്ങി.
രാജ്യത്തെ ഒര എജുക്കേഷൻ ഹബ്ബാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിക്ക് വേണ്ടി നീക്കിവെച്ച പണം ഉപയോഗിച്ചാണ് ആദ്യ ഘട്ടത്തിൽ ഭൂട്ടാൻ ക്രിപ്റ്റോ നിക്ഷേപം നടത്തിയത്. ക്രിപ്റ്റ് മൈനിങിന് ആവശ്യമായ ഉകരണങ്ങൾ രാജ്യത്ത് എത്തിക്കുന്നതിനായി 2020-22 കാലത്ത് ചൈനയിൽ നിന്ന് ധാരാളം ഇറക്കുമതി ഭൂട്ടാൻ നടത്തിയിരുന്നു. ഇതിൻ്റെ ഫലമായി 100 മെഗാവാ്ട് ഡാറ്റ മൈനിങ് സെൻ്റർ 2023 ജൂലൈയിൽ രാജ്യത്തെ തെക്കൻ നഗരമായ ഗേഡുവിൽ സ്ഥാപിക്കപ്പെട്ടു. ഇവിടെ 2023 സെപ്തംബർ ആയപ്പോഴേക്കും 217 ബിറ്റ്കോയിൻ മൈൻ ചെയ്തു. 2025 ആകുമ്പോഴേക്കും ഭൂട്ടാനിൽ 600 മെഗാവാട്ട് വരുന്ന ഡാറ്റ മൈനിങ് സെൻ്റർ സ്ഥാപിക്കാനാണ് കമ്പനിയുടെ ശ്രമം.
ആവശ്യത്തിൽ കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ഭൂട്ടാന് പ്രധാന വരുമാന സ്രോതസ് തങ്ങളുടെ ജലവൈദ്യുത പദ്ധതികളായിരുന്നു. 30000 മെഗാവാട്ട് വൈദ്യുതി ഭൂട്ടാൻ ഉൽപ്പാദിപ്പിക്കുന്നതായാണ് കണക്ക്. 2020 ൽ മാത്രം ഇന്ത്യക്ക് 27000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റ ഭൂട്ടാൻ 2023 ൽ 16000 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് നൽകിയത്. തങ്ങളുടെ വൈദ്യുതി ഉപയോഗിച്ച് ഇൻ്റർനെറ്റിൻ്റെ അതിനൂതന മാർഗങ്ങളിലൂടെ വലിയ സാമ്പത്തിക ശക്തിയാകാനാണ് ഭൂട്ടാൻ ശ്രമിക്കുന്നത്. ഇതിനായി ക്രിപ്റ്റോ മൈനിങ് ഓപറേഷൻ കേന്ദ്രങ്ങളെല്ലാം ജലവൈദ്യുത നിലയങ്ങൾക്ക് സമീപത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ക്രിപ്റ്റോ കറൻസി വാങ്ങിക്കൂട്ടുന്ന നയമല്ല ഭൂട്ടാൻ്റേത്. ബിറ്റ്കോയിൻ്റെ വില കുതിച്ചുയർന്ന ഈ അടുത്ത കാലത്ത് ക്രിപ്റ്റോ വിറ്റഴിച്ച് 33.5 ദശലക്ഷം ഡോളർ ഭൂട്ടാൻ സമാഹരിച്ചിരുന്നു. ഇതിൻ്റെ ശമ്പള വർധനവ് നടപ്പാക്കാനാണ് ചെലവഴിച്ചത്. 2023 ജൂലൈയിൽ രാജ്യത്ത് നടപ്പാക്കിയ ശമ്പള പരിഷ്കരണം പ്രകാരം സർക്കാർ ജീവനക്കാരുടെ വേതനം 50 ശതമാനത്തോളം ഉയർന്നിരുന്നു. ക്രിപ്റ്റ് മൈനിങ് പുതിയ വരുമാന സ്രോതസ്സാകുമ്പോൾ സർക്കാർ ജോലി വിട്ട് പോകുന്ന അധ്യാപകരെയടക്കം നിലനിർത്താനുള്ള വഴിയായാണ് ഈ ശമ്പള വർധനവിനെ രാജ്യത്തെ ഭരണകൂടം കണ്ടത്.
Story Highlights : Bitcoin Binge Crypto holdings of Bhutan top $1.1 billion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here