Advertisement

24 EXCLUSIVE; പാലക്കാട്ടെ സ്ഥാനാർത്ഥി മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയം ഉറപ്പ്, കനത്ത പരാജയം പ്രതീക്ഷിച്ചില്ല, എൻ ശിവരാജൻ

November 23, 2024
2 minutes Read
n sivarajan

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രനോ, വി മുരളീധരനോ, കെ സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കിൽ ഫലം മാറിയേനെയെന്ന് മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ എൻ ശിവരാജൻ. 24 EXCLUSIVE. ഇത്രയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേൽക്കൂരയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ട്, സന്ദീപ് വാര്യർ പാർട്ടി വിട്ട് പോകരുതായിരുന്നുവെന്നും അദ്ദേഹം ട്വന്റി ഫോറിനോട് വ്യക്തമാക്കി.

താനായിരുന്നുവെങ്കിൽ ഈ ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കില്ലായിരുന്നു. പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി കൃഷ്ണകുമാർ ആയിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജൻ വ്യക്തമാക്കി.

തന്നെ ഏൽപ്പിച്ചത് ഒരു ബൂത്തിന്റെ ചുമതലയാണ്. അവിടെ 80 ശതമാനത്തിൽ അധികം വോട്ട് വാങ്ങിക്കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ മറ്റൊരു കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയില്ലെന്നും സംഘടനാപരമായ മാറ്റം വേണോ എന്നത് ദേശീയ നേതൃത്വം തീരുമാനിക്കണമെന്നും എൻ ശിവരാജൻ കൂട്ടിച്ചേർത്തു.

Read Also: ‘പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശം; BJP ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കി; വയനാട്ടിലെ ജനങ്ങൾക്ക് നന്ദി’; കെ സി വേണുഗോപാൽ

അതേസമയം, എ ക്ലാസ് മണ്ഡലത്തില്‍ മണ്ണറിയാവുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും ബിജെപിക്ക് എ ക്ലാസ് തോല്‍വിയാണ് പാലക്കാട് ഉണ്ടായത്. നഗരസഭയിലടക്കം വലിയ രീതിയില്‍ വോട്ട് കുറഞ്ഞത് ഗൗരവത്തിലാണ് പാര്‍ട്ടി കാണുന്നത്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ അടിപതറല്‍ എന്നതും എടുത്തുപറയേണ്ടതാണ്.

തുടക്കം മുതല്‍ കല്ലുകടിയായിരുന്നു ബിജെപിയില്‍. ശോഭക്ക് വേണ്ടി ദേശീയ കൗണ്‍സില്‍ അംഗമടക്കം നേരിട്ട് ഗോദയില്‍ ഇറങ്ങിയപ്പോള്‍ തന്നെ പാളയത്തില്‍ പടയാരംഭിച്ചു.എന്‍ ശിവരാജനെ വിലക്കിയിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. പ്രചരണത്തിലെ മെല്ലപ്പോക്ക് മണ്ഡലത്തില്‍ ചര്‍ച്ചയായി. സ്ഥിരം ഒരു സ്ഥാനാര്‍ത്ഥിയെന്ന ലോബലും വോട്ടല്ല. നോട്ടിലാണ് കണ്ണെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ അടക്കം പറച്ചിലും സി കൃഷ്ണകുമാറിന് തിരിച്ചടിയായി. മൂത്താന്‍ സമുദായം കൈവിടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിട്ടില്ല. തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നിയന്ത്രണം പൂര്‍ണ്ണമായി കെ സുരേന്ദ്രന്റെ കയ്യിലായിരുന്നു. വിജയസാധ്യതയുളള മറ്റ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാത്തതില്‍ ഒരു വിഭാഗത്തിന് കടുത്ത അപ്തിയുണ്ട്. ഇതിനുളള മറുപടി കൂടി സുരേന്ദ്രന്‍ നല്‍കേണ്ടി വരും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കുറഞ്ഞത്. സന്ദീപ് വാര്യരുടെ അസാന്നിധ്യവും അവസാനഘട്ടത്തില്‍ ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിദുര്‍ഘട മേഖലയിലെ തോല്‍വിയില്‍ ഇനി പാര്‍ട്ടിയിലെന്ത് നടപടിയെന്നാണ് കണ്ടറിയേണ്ടത്.

Story Highlights : Did not expect heavy failure, BJP National Council member N Sivarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top