Advertisement

‘പാലക്കാട് വലിയ സന്തോഷം; ചേലക്കരയിലെ പരാജയം പരിശോധിക്കണം’; കെ മുരളീധരൻ

November 23, 2024
2 minutes Read

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നേറ്റത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. പാലക്കാട് വലിയ സന്തോഷമെന്ന് മുരളീധരൻ പ്രതികരിച്ചു. എൽഡിഎഫ് പരസ്യം സിപിഐഎമ്മുകാരെ പോലും ശത്രുക്കൾ ആക്കിയെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക്ക് വർക്ക് ചേലക്കരയിൽ ആയിരുന്നു. എന്നാൽ പരാജയം പരിശോധിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജനങ്ങൾ ഒരു താക്കീത് കൂടി തന്നതാണ് ചേലക്കരയിൽ. സന്ദീപ് വാര്യർ വന്നത് ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചു. ഒരാൾ വന്നതിൻ്റെ ഗുണം ചെയ്തുവെന്ന് കെ മുരളീധരൻ പറഞ്ഞു. എൽഡിഎഫിന് ട്രോളി വിവാദവും പരസ്യവും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ നല്ലൊരു മുന്നേറ്റം നടത്തി. എന്നാൽ ലോക്‌സഭയിലുണ്ടാക്കിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനങ്ങൾ നല്ല രീതിയിൽ സ്വീകരിച്ചതിനോടൊപ്പം തന്നെ മുന്നറിയിപ്പ് കൂടി തന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.

Read Also: ‘സകല വർഗ്ഗീയ കാളകൂട വിഷങ്ങളെയും ജനം തൂത്തെറിഞ്ഞു, ജനമനസുകൾ കീഴടക്കിയ ജനനായകൻ രാഹുൽ മാങ്കൂട്ടത്തിൽ’: ടി സിദ്ദിഖ്

പരാജയം ഒരിക്കലും കോൺഗ്രസിന് ക്ഷീണിപ്പിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ജനവിധിയെ വിനയപൂർവം സ്വീകരിക്കുന്നുവെന്നും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നുലെന്നും അദ്ദേഹം പറഞ്ഞു. കരുത്തോടെ യുഡിഎഫ് ഭാവിയിൽ മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പാലക്കാട് മുൻസിപ്പാലിറ്റി തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. അടുത്ത യോഗം കഴിഞ്ഞാലുടൻ പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

Story Highlights : K Muraleedharan reacts in By election results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top