എജ്ജാതി കോൺഫിഡൻസ്.. ഫലപ്രഖ്യാപനത്തിന് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

ഫലപ്രഖ്യാപനത്തിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. നേരത്തെ ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാമും രംഗത്തെത്തിയിരിക്കുന്നു.
പാലക്കാട് രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നും പറഞ്ഞുകൊണ്ടായിരുന്നു ബൽറാമിന്റെ പോസ്റ്റ്. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദിയും ബൽറാം അറിയിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് 5ാം റൗണ്ടിൽ എൻഡിഎ ലീഡ് പിടിച്ചെടുത്തു. 963 വോട്ടിന്റെ ലീഡ് എൻഡിഎ സ്ഥാനാർത്ഥിക്കാണ്. 2021ൽ 5 റൗണ്ട് പൂർത്തിയായപ്പോൾ ബിജെപി ലീഡ് 3247 ആയിരുന്നു.
Story Highlights : Shafi Parambil’s facebook post on Palakkad victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here