‘12000 മീതെ, 15000 മുകളില്‍ എത്താന്‍ സാധ്യതയുണ്ട്’ ഭൂരിപക്ഷം യുഡിഎഫ് നേടുമെന്ന് വികെ ശ്രീകണ്ഠന്‍ എം പി

ഉപതെരഞ്ഞെടുപ്പിൽ എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനെന്ന് വികെ ശ്രീകണ്ഠന്‍ എം പി. വിജയം പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്. ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന കണക്ക് വെച്ച് നഗരസഭയില്‍ ബിജെപിക്ക് വലിയ ആധിപത്യം നേടാന്‍ സാധിക്കില്ല. 12000 മീതെ, 15000 മുകളില്‍ എത്താന്‍ സാധ്യതയുണ്ട് ഭൂരിപക്ഷം കിട്ടുമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു. തനിക്കാണ് ഏറ്റവും നല്ല ആത്മവിശ്വാസമുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.
പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് വടകര എംപി ഷാഫി പറമ്പില്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം കുറച്ച് കഴിഞ്ഞാല്‍ അറിയാമല്ലോയെന്നും ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാഫി പ്രതികരിച്ചു.
അതേസമയം പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിനും എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാറുമായിരുന്നു രംഗത്തുണ്ടായത്.
Story Highlights : v k sreekandan about palakkad bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here