Advertisement

കാക്കനാട് DLF ഫ്ലാറ്റിൽ 25 പേർക്ക് അതിസാരം; രണ്ട് പേർക്ക് മഞ്ഞപ്പിത്തം; വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം

November 24, 2024
2 minutes Read

വീണ്ടും കൂട്ടരോഗബാധയുണ്ടായ എറണാകുളം കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റ് സമുച്ചയത്തിൽ സ്ഥിതി ഗുരുതരം. 27 പേർക്കാണ് വയറിളക്കവും, ഛർദ്ദിയും. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഫ്ലാറ്റുകാർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ശേഖരിച്ചു.

ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. മൂന്ന് ദിവസമായി ഫ്‌ളാറ്റിലെ വിവിധ ആളുകൾക്ക് വയറിളക്കവും ഛർദിയും ഉണ്ടാകുന്നുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗവും ആശ പ്രവർത്തകരും ഇന്ന് ഫ്‌ളാറ്റിലേക്ക് എത്തുന്നത്. പത്ത് പേർ നടത്തിയ സർവേയിലാണ് 27 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. കൂടുതൽ സർവേ നടത്തണമെന്ന് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നിലവവിൽ ആളുകൾ ആരും ആശുത്രിയിൽ ചികിത്സയിൽ കഴിയുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഫ്ളാറ്റിൽ തുടർ ചികിത്സയിൽ നിരവധി പേർ കഴിയുന്നുണ്ട്. ആറു മാസം മുൻപ് ഫ്ലാറ്റിൽ‌ കൂട്ട രോ​ഗബാധയുണ്ടായിരുന്നു. കൊച്ച കുട്ടികൾ ഉൾപ്പെടെ 200ലധികം ആളുകൾ ചികിത്സ തേടിയിരുന്നു. അന്ന് കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. ജൂൺ ആദ്യമാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തുകയായിരുന്നു.

Story Highlights : 25 diagnosed with diarrhea in Kakkanad DLF flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top