Advertisement

ജീവനക്കാരെ കത്തികാട്ടി ഭയപ്പെടുത്തി; കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു

5 hours ago
2 minutes Read
Two children escape from Kakkanad Juvenile Home

കൊച്ചി കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്ന് രണ്ട് കുട്ടികള്‍ കടന്നുകളഞ്ഞു. ജീവനക്കാര്‍ക്ക് നേരെ കത്തി വീശിയ ശേഷമാണ് ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത്. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില് ശക്തമാക്കിയിട്ടുണ്ട്. (Two children escape from Kakkanad Juvenile Home)

രാത്രി 8 മണിയോടെയാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ജീവനക്കാരാണ് പൊലീസില്‍ സംഭവം അറിയിച്ചത്. കുട്ടികള്‍ ഒളിച്ചിരിക്കാനിടയുള്ള എല്ലായിടത്തും തിരച്ചില്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.

Story Highlights : Two children escape from Kakkanad Juvenile Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top