Advertisement

ഒരു സർവീസിന് 90,000 രൂപ ബിൽ; ഒല സ്കൂട്ടർ അടിച്ചുതകർത്ത് യുവാവ്

November 24, 2024
2 minutes Read

ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത് യുവാവ്. ചുറ്റിക കൊണ്ട് സ്‌കൂട്ടർ അടിച്ചു തകർക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വാഹനം വാങ്ങി ഒരു മാസത്തിന് ശേഷം നടത്തിയ സർവീസിൽ 90,000 രൂപ ബിൽ വന്നതിനെ തുടർന്നാണ് ഒല സ്കൂട്ടർ യുവാവ് അടിച്ചുതകർത്തത്. ഷോറൂമിന് മുന്നിൽ വെച്ചായിരുന്നു അടിച്ചുതകർത്തത്.

സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ചുറ്റു കൂടി നിൽക്കുന്നവരും സ്കൂട്ടർ തകർക്കാൻ യുവാവിനൊപ്പം കൂടുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്റർ 90,000 രൂപ ബിൽ നൽകിയതിന്റെ നിരാശയിലാണ് യുവാവ് സ്കൂട്ടർ തകർ‌ത്തതെന്നാണ് വീഡിയോയിൽ പറയുന്നത്. ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ നിരവധി പരാതികൾ നേരത്തെയും ഉയർന്നിരുന്നു.

ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി രംഗത്തെത്തിയിരുന്നു. അഗർവാൾ-കമ്ര തർക്കത്തെക്കുറിച്ചുള്ള പൊതു പ്രതികരണങ്ങൾ ഭൂരിഭാ​ഗവും കമ്രയുടെ പക്ഷത്തായിരുന്നു. ഒല ഉപഭോക്താക്കളെന്ന് അവകാശപ്പെടുന്ന നിരവധി ആളുകൾ കമ്രയുടെ പ്രസ്താവനകളെ പിന്തുണച്ചെത്തിയിരുന്നു. തുടർന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്ക് നോട്ടീസ് നൽ‌കിയിരുന്നു.

Story Highlights : Angry Ola Electric Customer Smashes Scooter With Hammer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top