Advertisement

ഒടുവിൽ‌ വിജയ വഴിയിൽ: ചെന്നൈയിനെ മുട്ടുകുത്തിച്ച് ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ​ഗോളിന്

November 24, 2024
2 minutes Read

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. ​ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ചെന്നൈയിന്റെ ​ഗോൾ വല നിറച്ചാണ് ബ്ലാസ്റ്റേഴ്സ് തുടരെയുള്ള തോൽവികളിൽ നിന്ന് വിജയവഴിയിൽ തിരികെയെത്തിയത്.

55-ാം മിനിറ്റിൽ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. ഹെസൂസിന്റെ സീസണിലെ ഏഴാംഗോളാണിത്. 69-ാം മിനിറ്റിൽ നോവാ സദോയിയാണ് രണ്ടാം ഗോൾ നേടിയത്. എക്സ്ട്രാ ടൈമിൽ മലയാളി താരം കെ.പി രാഹുലാണ് മൂന്നാം ഗോൾ നേടിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സ്കോററാണ് രാഹുൽ.

ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിലെ അവസരങ്ങൾ വിടാതെ ചെന്നൈയിനെ എതിരില്ലാത്ത മൂന്നു ഗോളിൽ തകർത്തെറിയുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ് നിലവിൽ. 12 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി അഞ്ചാം സ്ഥാനത്താണ്.

Story Highlights : KBFC 3-0 CFC Kerala Blasters beat Chennaiyin FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top