Advertisement

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം; വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തി

November 24, 2024
Google News 2 minutes Read

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. 43-ാം ദിവസത്തിലേക്ക് സമരം കടന്നിരിക്കുകയാണ്. 1995ലെ വഖഫ് നിയമത്തിന്റെ കോലമാണ് സമരക്കാർ കടലിൽ കെട്ടിത്താഴ്ത്തിയത്. അഞ്ഞൂറിലധികം പ്രതിഷേധക്കാരാണ് മുനമ്പം കടലിലേക്ക് പ്രതിഷേധം നടത്തിയത്.

മുനമ്പം തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമര സമിതിയുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സമരം തുടരാനാണ് സമരസമിതി തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വഖഫിൻ്റെ ആസ്തി വിവരപട്ടികയിൽ നിന്ന് ഒഴിവാക്കും വരെ നിരാഹാര സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

Read Also: മുനമ്പം തർക്കം; പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സമരം തുടരാൻ‌ സമരസമിതി

മുനമ്പത്ത് പ്രശ്ന പരിഹാരത്തിനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷൻ എന്ന ആശയം മുന്നോട്ട് വെച്ചത്. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ളതാണ് ജുഡീഷ്യൽ കമ്മീഷൻ്റെ പരിശോധനയിൽ വരിക. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്.

Story Highlights : Protest against Waqf board at Munambam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here