Advertisement

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതി തത്ക്കാലം പിന്‍വലിക്കുന്നില്ല: ആലുവ സ്വദേശിനിയായ നടി

November 24, 2024
3 minutes Read

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും പരാതിക്കാരി 24 നോട് പറഞ്ഞു. നടിക്കെതിരെ എടുത്ത പോക്‌സോ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് പരാതികള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. (will not withdraw Harassment complaint against Mukesh and others actress)

തനിക്കെതിരെയുള്ള പോക്‌സോ കേസ് വ്യാജമായിട്ടും സര്‍ക്കാര്‍ സഹായിച്ചില്ലെന്ന അതൃപ്തിയിലാണ് പീഡന പരാതികള്‍ പിന്‍വലിക്കുമെന്ന് നടി നിലപാട് എടുത്തത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ട്വിസ്റ്റ്. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതികള്‍ തത്കാലം പിന്‍വലിക്കുന്നില്ലന്ന് ആലുവ സ്വദേശിയായ നടി പറയുകയായിരുന്നു. നീതി ലഭിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.

Read Also: പെട്ടി വിവാദവും സന്ദീപും പരസ്യവുമൊന്നുമല്ല,രാഹുലിന് വോട്ട് വര്‍ദ്ധിപ്പിച്ചത് SDPI പ്രചാരണം, അപകടം പിടിച്ച നിലയില്‍ കോണ്‍ഗ്രസ് തരംതാണു: ഡോ. പി സരിന്‍

ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടിക്കെതിരെ പോക്‌സോപ്രകാരം കേസെടുത്തത്. ചെന്നൈയില്‍ വച്ച് നടന്ന സംഭവമായതിനാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ഈ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. മുകേഷിന് പുറമേ ഇടവേള ബാബു മണിയന്‍പിള്ള രാജു ജയസൂര്യ എന്നിവര്‍ക്കെതിരെയും പീഡന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അതേസമയം നടിയുടെ അടിക്കടിയുള്ള നിലപാട് മാറ്റം കോടതിയില്‍ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

Story Highlights : will not withdraw Harassment complaint against Mukesh and others actress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top