Advertisement

പള്ളി തർക്കം; സർക്കാരിന് ആശ്വാസം, കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥ‌ർ നേരിട്ട് ഹാജരാകണമെന്ന നിർദേശം ഒഴിവാക്കി

November 25, 2024
1 minute Read
state government in supreme court about church dispute

പള്ളിത്തർക്കകേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി. ഈമാസം 29ന് ഹാജരാകണമെന്ന ഉത്തരവിലാണ് ഇളവ്.

സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്‌ഥർ സമർപ്പിച്ച ഹർജി ഡിസംബർ 3 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ പൊലീസിനെ എങ്ങനെ അയക്കാനാകും എന്നും സുപ്രീം കോടതി ആരാഞ്ഞു.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി. കേസ് പരിഗണിക്കവേ 2017 ൽ കെ എസ് വർഗീസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

Story Highlights : Supreme court on Jacobite orthodox church dispute case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top