60 കഴിഞ്ഞവർക്ക് 2000, 70 പിന്നിട്ടാൽ 2500, പിന്നോക്ക വിഭാഗക്കാർക്ക് 3000; വാർധക്യ പെൻഷൻ 80000 പേർക്ക് കൂടി നൽകാൻ ഡൽഹി സർക്കാർ

ഡൽഹിയിൽ വാർധക്യ പെൻഷനിൽ 80000 പേരെ കൂടെ ചേർക്കുമെന്ന് എഎപി സർക്കാർ. എഎപി ചീഫ് അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ പെൻഷനേർസിൻ്റെ എണ്ണം ഈ വിഭാഗത്തിൽ 5.3 ലക്ഷമാകും.
പദ്ധതിയിലൂടെ 60 നും 69 നും ഇടയിൽ പ്രായക്കാർക്ക് 2000 രൂപ പെൻഷൻ പ്രതിമാസം ലഭിക്കും. 70 മുതൽ പ്രായമുള്ളവർക്ക് 2500 രൂപയാണ് പെൻഷൻ. എസ്‌സി, എസ്‌ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 500 രൂപ അധികം ചേർത്ത് 3000 രൂപ വരെ പെൻഷൻ ലഭിക്കും.
edistrict.delhigovt.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും. വെബ് പോർട്ടൽ ആക്ടീവ് ആയതിന് പിന്നാലെ പതിനായിരത്തിലേറെ പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സർക്കാരിൻ്റെ കണക്ക്.
Story Highlights : 80000 more people to be under Delhi’s old age pension scheme
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here