Advertisement

കോടികളെറിഞ്ഞപ്പോള്‍ ടീമുകള്‍ സെറ്റ്; ഇനി കാണാം ഐപിഎല്‍ പൂരം

November 26, 2024
Google News 1 minute Read
IPL 2025 season

2025-ലെ ഐ.പി.എല്‍. സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും താരങ്ങള്‍ക്കായി വാരിയെറിഞ്ഞത് കോടികള്‍. എട്ട് താരങ്ങളെ വിവിധ ടീമുകള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗപ്പെടുത്തി കഴിഞ്ഞ സീസണിലെ അതത് ടീമുകളില്‍ തന്നെ നിലനിര്‍ത്തിയപ്പോള്‍ പത്ത് ടീമുകളിലും കൂടി 182 താരങ്ങള്‍ക്കായി 639.15 കോടി രൂപയാണ് എറിഞ്ഞത്. 62 വിദേശ താരങ്ങളെയാണ് വിവിധ ടീമുകള്‍ സ്വന്തം പാളയത്തിലേക്ക് എത്തിച്ചത്. ലേലത്തിന്റെ ആദ്യദിനത്തില്‍ തന്നെ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വാശിയേറിയ വിളി താരങ്ങള്‍ക്കായി ഉണ്ടായി. ഇതില്‍ 27 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി. ശ്രേയസ് അയ്യര്‍ക്കായി പഞ്ചാബ് കിങ്സ് 26.75 കോടി രൂപയും വെങ്കടേഷ് അയ്യര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 23.75 കോടിയും ചെലവാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബ് 18 കോടി വീതം മുടക്കി അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ എത്തിച്ചപ്പോള്‍ 15.75 കോടി നേടിയ ജോസ് ബട്ലര്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ബാറ്റ് വീശും. 14 കോടിക്ക് കെ.എല്‍. രാഹുലിനെ ഡല്‍ഹി ക്യാപിറ്റല്‍സും 12.5 കോടി വീതം നല്‍കി ജോഫ്ര ആര്‍ച്ചറിനെ രാജസ്ഥാന്‍ റോയല്‍സും, ജോഷ് ഹേസല്‍വുഡിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി.

ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കിയ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോ, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ശാര്‍ദുല്‍ ഠാക്കൂര്‍, പൃഥ്വി ഷാ, മലയാളി താരങ്ങളായ സന്ദീപ് വാര്യര്‍, അബ്ദുള്‍ ബാസിത് എന്നിവരെ ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ ആദ്യ ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറായില്ലെങ്കിലും അര്‍ജുനെ വീണ്ടും ലേലത്തിനെടുത്തപ്പോള്‍ അടിസ്ഥാന തുകയായ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. മലയാളി താരങ്ങളായ വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിങ്സിലും സച്ചിന്‍ ബേബി 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലും ഇടംനേടി. ഏറെ പ്രതീക്ഷകളോടെയാണ് കൗമാര താരങ്ങള്‍ അടക്കം അണി നിരക്കുന്ന ഐപിഎല്ലിന്റെ പതിനെട്ടാം സീസണിനെ ആരാധാകര്‍ നോക്കിക്കാണുന്നത്.

Story Highlights: IPL 2025 season auction completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here