അസം സ്വദേശിയായ യുവതിയെ ബംഗളൂരുവില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി മുങ്ങിയ മലയാളി യുവാവിനായി തെരച്ചില്‍

ബംഗളുരു നഗരമധ്യത്തിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആരവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മായയുടെ മൃതദേഹം. (Malayali young man killed assam girl in banglore)
ഈ മാസം 23 നാണ് ഇവര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി മുറിയെടുത്തത്. ഇതിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് മായയെ ആരവ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. ബംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടിലുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയ്.
മുറിയെടുത്ത് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ച രണ്ടുദിവസവും പുറത്തുനിന്ന് ആരും ആ മുറിയിലെത്തിയിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ പറയുന്നത്. ആരവ് തനിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കത്തിവച്ച് കഴുത്തില്‍ കുത്തി മുറിവുണ്ടാക്കി ശേഷം മരണം ഉറപ്പിക്കാനായി കഴുത്ത് ഞെരിക്കുകയുമായിരുന്നു. മുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. ആരവിനെ കണ്ടെത്തുന്നതിനായി ബംഗളൂരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേരളത്തിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
Story Highlights : Malayali young man killed assam girl in banglore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here