Advertisement

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; മലയാളി യുവാവ് കര്‍ണാടക പൊലീസിന്റെ പിടിയില്‍

November 29, 2024
2 minutes Read
Banglore apartment murder case malayali man arrested

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന അതിക്രൂര കൊലപാതക കേസിലെ പ്രതിയായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ ആരവ് ആണ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയത്. രാത്രിയോടെ ഇയാളെ ബംഗളൂരുവിലേക്ക് എത്തിക്കും. (Banglore apartment murder case malayali man arrested)

ചൊവ്വാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മായയുടെ മൃതദേഹം. ഈ മാസം 23 നാണ് ഇവര്‍ സര്‍വീസ് അപ്പാര്‍ട്ട്മെന്റിലെത്തി മുറിയെടുത്തത്. ഇതിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബംഗളുരു എച്ച്എസ്ആര്‍ ലേ ഔട്ടിലുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയ്. പ്രണയബന്ധം അവസാനിപ്പിച്ചതിനെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also: കുഞ്ഞിന്റെ എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചു,ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം; പിതാവ് അനീഷ്

മുറിയെടുത്ത് ഇവര്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ച രണ്ടുദിവസവും പുറത്തുനിന്ന് ആരും ആ മുറിയിലെത്തിയിട്ടില്ലെന്നാണ് അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ പറയുന്നത്. ആരവ് തനിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കത്തിവച്ച് കഴുത്തില്‍ കുത്തി മുറിവുണ്ടാക്കി ശേഷം മരണം ഉറപ്പിക്കാനായി കഴുത്ത് ഞെരിക്കുകയുമായിരുന്നു. മുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൃത്യത്തിനുശേഷം യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കടന്നുകളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.

Story Highlights : Banglore apartment murder case malayali man arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top