Advertisement

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു, ഇന്നലെ 80,000 തീർത്ഥാടകർ ദർശനം നടത്തി

November 26, 2024
Google News 1 minute Read

ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു, ഇന്നലെ എൺപതിനായിരത്തിൽ അധികം തീർത്ഥാടകർ ദർശനം നടത്തി. ഇന്ന് രാവിലെ മുതൽ 25000 തീർഥാടകർ ദർശനം നടത്തി. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിച്ചുവരികെയാണ്.

തിരക്ക്‌ വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്‌. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ്‌ തീർത്ഥാടകർ മലയിറങ്ങുന്നത്‌. ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല.

അതേസമയം ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണമെന്ന് പൊലീസിന് കർശന നിർദേശം. എന്ത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്. ഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുത്. കൂടാതെ തിരക്ക് നിയന്ത്രിക്കാൻ വടിയെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

സി.സി.ടി.വിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും.ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം വിലക്കി. ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങൾ ഉയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്‍റ്സ് ധരിച്ചെത്തുന്നവരെ പരിശോധന കൂടാതെ കടത്തിവിടരുത്.

കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡ് നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുതെന്നും പൊലീസിനുള്ള നിർദേശങ്ങൾ പറയുന്നു.

Story Highlights : Sabarimala Live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here