ഭിന്നശേഷിക്കാർക്ക് കരുതൽ; ‘സമർഥ് ബൈ ഹ്യുണ്ടായ്’ ആദ്യ വാർഷികം ആഘോഷിച്ചു

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ‘സമർഥ് ബൈ ഹ്യുണ്ടായ്’ എന്ന പദ്ധതിയുടെ ആദ്യ വാർഷികം ആഘോഷിച്ചു. ഇന്ത്യയിലെ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്ന ഒരു സമഗ്ര പരിപാടിയാണ് ‘സമർഥ് ബൈ ഹ്യുണ്ടായ്’ .
കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ, മന്ത്രി ഡോ. വിരേന്ദ്ര കുമാർ, മന്ത്രി ശ്രീ ജയന്ത് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കാനായി ‘സമർഥ് ഹീറോ അവാർഡ്സ്’ പ്രഖ്യാപിച്ചു.
സമൂഹത്തിൽ ഭിന്നശേഷിക്കാർക്ക് പിന്തുണ നൽകുന്നതിനായി 2023-ലാണ് ‘സമർഥ് ബൈ ഹ്യുണ്ടായ്’ പദ്ധതി ആരംഭിച്ചത്. ഭിന്നശേഷിക്കാരായവരെ ശാക്തീകരിക്കുന്നതിനായി എൻജിഒകൾ, മാധ്യമങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുമായി സഹകരിച്ച് കമ്പനി ഇതിനോടകം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്എംഐഎൽ) ‘സമർഥ് ബൈ ഹ്യുണ്ടായ്’ എന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കായി ബോധവൽക്കരണവും പിന്തുണയും അവസരങ്ങളും ലഭ്യമാക്കി. കൂടാതെ വൈകല്യങ്ങളുള്ളവർക്ക് സൗകര്യപ്രദമായ വാഹന ആക്സസറികൾ അവതരിപ്പിക്കാൻ കമ്പനി മുൻകൈയ്യെടുക്കുന്നു.
ചടങ്ങിൽ ഇന്ത്യയിൽ നിന്ന് പാരാലിമ്പിക്സിൽ പങ്കെടുത്ത 7 താരങ്ങളെ ആദരിച്ചു. കൂടാതെ ‘സമർഥ് ബൈ ഹ്യുണ്ടായ്’ എന്ന പദ്ധതിയ്ക്കായി സർക്കാരിന്റെ പിന്തുണയും തേടി. ഭിന്നശേഷിക്കാരായവരെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനുമുള്ള ശുപാർശകൾ ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ചു.
‘സമർഥ് ബൈ ഹ്യുണ്ടായ്’ എന്ന പദ്ധതിയുടെ ആദ്യ വാർഷികാഘോഷത്തിൽ
എച്ച്എംഐഎല്ലിൽ നിന്ന് മാനേജിംഗ് ഡയറക്ടർ ഉൻസൂ കിം, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുൺ ഗാർഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഫംഗ്ഷൻ അഡ്വൈസർ ജെടി പാർക്ക്, സർക്കാർ ഉദ്യോഗസ്ഥർ, എൻജിഒ പങ്കാളികൾ പങ്കെടുത്തു.
“തങ്ങൾ ഗതാഗതത്തിന് അപ്പുറം പ്രതിജ്ഞാബോധം കൈവരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ ഉൻസൂ കിം പറഞ്ഞു. കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണിത്. തങ്ങൾ ഇന്ത്യയോടും ജനങ്ങളോടും എപ്പോഴും കടപ്പെട്ടിരിക്കും. ഭിന്നശേഷിക്കാരെ പിന്തുയ്ക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാർക്കായി കമ്പനി പല പദ്ധതികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി പദ്ധതിയുടെ അംബാസഡറായ നടൻ ഷാരൂഖ് ഖാൻ 360 ഡിഗ്രി മീഡിയ കാമ്പെയ്‌ൻ ആരംഭിച്ചു. കമ്പനി 2024-ൽ ഇന്ത്യയിലെ 300 ദശലക്ഷം പേരെ എത്തിച്ച് ദൈനംദിന ജീവിതത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തി.
ഹ്യുണ്ടായ് സമർഥിന്റെ കീഴിൽ:
ആക്സസിബിൾ എച്ച്എംഐഎൽ ഡീലർഷിപ്പുകളും വെബ്സൈറ്റും: ഇന്ത്യയിലെ പല സ്ഥലങ്ങളിലും HMIL ഡീലർഷിപ്പുകൾ ലഭ്യമാക്കുന്നതിനായി ശ്രമിച്ചു. പല സ്ഥലങ്ങളിലും വീൽ ചെയർ പ്രവേശനം ഉറപ്പാക്കി.
ഭിന്നശേഷി -സൗഹൃദ വാഹന ആക്സസറികൾ: എച്ച്എംഐഎൽ ഭിന്നശേഷിക്കാരായ യാത്രക്കാരെ ലക്ഷ്യമാക്കി സ്വിവൽ സീറ്റ് മെക്കാനിസം (മാനുവൽ/ഇലക്ട്രിക് ) നിർമ്മിച്ചു. അതിനാൽ വാഹനത്തിലേക്കും പുറത്തേക്കും സുഗമമായി പ്രവേശിക്കാൻ കഴിയും.
ബോധവൽക്കരണ പരിപാടികൾ: ഭിന്നശേഷിക്കാർക്ക് ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി HMIL പരിശീലന സെഷനുകൾ നടത്തി.
‘സമർഥ് ബൈ ഹ്യുണ്ടായി’ സംരംഭത്തിന് കീഴിൽ ഭിന്നശേഷിക്കാർക്ക് സമഗ്ര പിന്തുണ നൽകുന്നതിനായി ഗോസ്പോർട്സ് ഫൌണ്ടേഷനും സമർത്ഥനം ട്രസ്റ്റ് ഫോർ ഡിസേബിൾഡ് എന്നിവയുമായി ചേർന്ന് പല പദ്ധതികളും നടപ്പിലാക്കി: വിദ്യാഭ്യാസ പിന്തുണ, വൈദ്യസഹായം,വർക്ക്ഷോപ്പുകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ,പരിശീലന പരിപാടികൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
ബ്ലൈൻഡ് ക്രിക്കറ്റ് പരമ്പര: സമർത്ഥാനം ട്രസ്റ്റുമായി സഹകരിച്ച് HMIF കാഴ്ചാപരിമിതരായ പുരുഷന്മാരുടെ ക്രിക്കറ്റ് പരമ്പര സംഘടിപ്പിച്ചു. ഇന്ത്യൻ പുരുഷ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഈ പരമ്പരയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി. അടുത്ത രണ്ട് വർഷത്തേക്ക് ഓരോ വർഷവും 50 കാഴ്ചാപരിമിതരായ ക്രിക്കറ്റ് താരങ്ങൾക്ക് താഴേത്തട്ടിൽ പരിശീലനം നൽകും.
സമർഥ് പാരാ-സ്പോർട്സ് പ്രോഗ്രാം: ഗോസ്പോർട്സ് ഫൗണ്ടേഷനുമായി പാർട്ട്ണർഷിപ്പിലൂടെ ‘സമർഥ് ബൈ ഹ്യുണ്ടായ്’ പാര-സ്പോർട്സ് പരിപാടി ആരംഭിച്ചു, പാര-അത്‌ലറ്റുകളെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 20 പാര-അത്‌ലറ്റുകൾ പരിപാടിയുടെ ഭാഗമായി. ഇവർക്ക് സാമ്പത്തിക സഹായം, മാർഗനിർദേശം, ഉപകരണങ്ങൾ, മെന്റർഷിപ്പ് എന്നിവ ലഭിച്ചു.
ഇതോടൊപ്പം HMIL എൻഡിടിവിയുമായി ചേർന്ന് വീലിംഗ് ഹാപ്പിനസുമായി പാർട്ട്ണർഷിപ്പിലൂടെ 6 പാര -അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നു. ഈ 26 അത്‌ലറ്റുകളിൽ 7 പേർ പാരാലിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു, രണ്ട് പേർ മെഡലുകൾ നേടുകയും ചെയ്തു. HMIL അടുത്ത വർഷം ഇന്ത്യയിലെ പാര-കായിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും.
സമർഥ് അസിസ്റ്റീവ് ഡിവൈസസ് കോൺക്ലേവ്: ഭിന്നശേഷിക്കാരായവർക്ക് ജീവിതം എളുപ്പമാക്കുന്നതിനുള്ള സഹായ സാങ്കേതികവിദ്യയെക്കുറിച്ച് അവബോധം വളർത്താൻ ഇവന്റ് സംഘടിപ്പിച്ചു. പാരാ സ്പോർട്സ്, സഹായ സാങ്കേതികവിദ്യ, AI എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ അവതരിപ്പിച്ചു. ‘സമർഥ് ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ്’ പങ്കാളിത്തത്തോടെ HMIF പരിപാടിയിൽ 72 സഹായ ഉപകരണങ്ങൾ നൽകുകയും 2024 ൽ 228 ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ 684 സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ HMIF പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു, അടുത്ത വര്ഷം 228 ഉപകരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹ്യുണ്ടായ് സമർഥ് സ്കൂൾ എംഗേജ്മെന്റ് പ്രോഗ്രാം:
എൻഡിടിവിയുമായി ചേർന്ന് കമ്പനി 120 സ്കൂളുകളിലായി 50,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി.
സമർഥ് വാൾ ഫോർ പാര അത്‌ലറ്റുകൾ:
അന്താരാഷ്ട്ര ഇവന്റുകളിൽ മത്സരിക്കുന്ന ഇന്ത്യൻ പാര അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി HMIL കോർപ്പറേറ്റ് വിസിറ്റർ വാൾ സംഘടിപ്പിച്ചു, 25,000 ഒപ്പുകൾ അത്‌ലറ്റുകളെ പിന്തുണയ്ക്കുന്നതിനായി ലഭിച്ചു. ഇന്ന് 4.87 ലക്ഷം പേർ ‘#PledgeForInclusivity‘ യിൽ ഒപ്പുവച്ചു കഴിഞ്ഞു.
അതേസമയം അടുത്ത വർഷം, HMIL പാര-അത്‌ലറ്റുകളെയും ബ്ലൈൻഡ് ക്രിക്കറ്റിനെയും പിന്തുണയ്ക്കുകയും സഹായക ഉപകരണങ്ങൾ നൽകുകയും ഭിന്നശേഷിക്കാരുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യും. കൂടാതെ, സർക്കാർ, എൻജിഒ, മാധ്യമങ്ങൾ എന്നിവയുമായി ചേർന്ന് ഭിന്നശേഷിക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കും.
Story Highlights : Hyundai Motor India Limited celebrates the First-Year of ‘Samarth by Hyundai’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here