കൂടുതല്‍ ഭംഗിയോടുകൂടി നിങ്ങളെ വീണ്ടും കാണാനെത്തുന്നു, ‘വല്ല്യേട്ടന്‍’ കാണാന്‍ ക്ഷണിച്ച് മമ്മൂട്ടി

4കെ അറ്റ്‌മോസില്‍ തിയറ്ററുകളില്‍ റിറിലീസ് ചെയ്യുന്ന വല്ല്യേട്ടന്‍ കാണാന്‍ ക്ഷണിച്ച് മമ്മൂട്ടി. വല്ല്യേട്ടന്‍ തിയേറ്ററുകളിലും ടിവിയിലും ഒരുപാട് തവണ കണ്ടവരാണ് നിങ്ങളെന്നും അതിനേക്കാള്‍ കൂടുതല്‍ ദൃശ്യ, ശബ്ദ ഭംഗിയോടുകൂടി വീണ്ടും വല്ല്യേട്ടന്‍ നിങ്ങളെ കാണാനെത്തുകയാണെന്നും വീഡിയോ സന്ദേശത്തില്‍ മമ്മൂട്ടി പറയുന്നു.
2000 സെപ്റ്റംബര്‍ 10 നായിരുന്നു വല്ല്യേട്ടന്‍ റിലീസ് ചെയ്തത്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജിത് ആണ്. അക്കാലത്തെ ഏറ്റവും മികച്ച ആകര്‍ഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്ല്യേട്ടന്‍. 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘വല്ല്യേട്ടന്‍’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച അറയ്ക്കല്‍ മാധവനുണ്ണിയെന്ന മാസ്സും ക്ലാസും നിറഞ്ഞ കഥാപാത്രത്തെ പ്രേക്ഷകര്‍ അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണിയെന്ന കഥാപാത്രത്തെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റീ-റിലീസ് പോസ്റ്ററിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യങ്ങളില്‍ നിന്നും ലഭിച്ചത്.
Story Highlights : mammootty valliettan movie re release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here