പോലീസുകാരന്റെയും സഹോദരൻ്റെയും അതിക്രമം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം. മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പ്രതികൾ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്, സഹോദരൻ ശ്രീനാഥ് എന്നിവർ പിടിയിലായി.
തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കടയിലെ അതിഥി തൊഴിലാളികളെ പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കട ഉടമ സുധീഷിൻ്റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിച്ചു. സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി തകർത്തു.
ചായക്കടയും പ്രതികൾ അടിച്ച് തകർത്തു. കടയുടെ സമീപമുണ്ടായിരുന്ന വാഹനങ്ങളും പ്രതികൾ അടിച്ചുതകർത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights : Policeman and Brother attacked Tea shop owner and relatives in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here