രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് അല്‍പ്പസമയത്തിനകം കൊച്ചി സ്റ്റേഡിയത്തിലിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരക്കാണ് മത്സരം ആരംഭിക്കുക. തുടരെ തുടരെയുള്ള തോല്‍വികളില്‍ നിന്ന് ചെന്നൈയിന്‍ എഫ്‌സിയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ ആണ് കേരളത്തിന് മോചനമായത്. ഇന്ന് സ്വന്തംകാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ എഫ് സി ഗോവക്കെതിരെ വിജയം അല്ലാതെ മറ്റൊന്നും ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലില്ല. കൊച്ചിയിലെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയതെങ്കിലും കരുത്തരായ എഫ്‌സി ഗോവയെ കീഴടക്കാന്‍ പണിയേറെ വേണ്ടി വരും.
ഒന്‍പത് കളിയില്‍ നിന്ന് 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാമതും എട്ട് കളിയില്‍ 12 പോയന്റുള്ള ഗോവ ആറാം സ്ഥാനത്തുമാണ്. ചെന്നൈയുമായുള്ള കഴിഞ്ഞ മത്സരം പോലെ പ്രതിരോധ നിരയും മുന്നേറ്റനിരയും പരിശ്രമിച്ചാല്‍ ഗോവക്കെതിരെ വിജയം കണ്ടെത്തുക അസാധ്യമുള്ള കാര്യമല്ല. സച്ചിന്‍ സുരേഷ് തന്നെയാണ് ഇന്ന് കേരളത്തിന്റെ ഗോള്‍വല കാക്കുന്നത്. ജെസ്യൂസ് ജിമനെസ്, നോവ സദോയി, അഡ്രിയാന്‍ ലൂന, കെ പി രാഹുല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിപിന്‍ മോഹനന്‍, ഫ്രഡി ലല്ലോവ്മ എന്നിവര്‍ മധ്യനിരയിലും പ്രീതം കോട്ടാല്‍, ഹോര്‍മി പാം റുയിവ, നവോച്ച ഹുയിഡ്രോം സിങ്, മിലോസ് ഡ്രിനികിക് എന്നിവര്‍ പ്രതിരോധത്തിലുമുണ്ട്.
Read Also: ലിവര്‍പൂളിന് മുന്നില്‍ പതറി എംബാപെയും സംഘവും; റയലിന്റെ പരാജയം രണ്ട് ഗോളിന്
ഗോവന്‍നിരയില്‍ ഇകര്‍ ഗരോട്ട്ക്‌സേന, ഡെജാന്‍ ഡ്രാസിക്, ആയുഷ്‌ദേവ് ചേത്രി, മുഹമ്മദ് യാസിര്‍ എന്നിവര്‍ മുന്നേറ്റനിരയിലുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് മുന്‍താരം സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിരോധനിരയാണ് ഇന്ന് കൊച്ചിയിലിറങ്ങുന്നത്. നേര്‍ക്കുനേര്‍വന്ന 20 കളിയില്‍ പതിനൊന്നിലും ജയം ഗോവക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വെറും അഞ്ച് കളിയില്‍ മാത്രം വിജയം കണ്ടെത്തിയപ്പോള്‍ നാലെണ്ണം സമനിലയിലായി. അതേ സമയം കേരളനിര ആത്മവിശ്വാസത്തിലാണ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പുറത്തെടുത്ത പ്രകടനം കൊച്ചിയില്‍ ഇന്നും തുടരുമെന്ന് കോച്ച് മിഖായേല്‍ സ്റ്റാറെ വ്യക്തമാക്കിയിരുന്നു.
Story Highlights: Kerala Blasters vs FC Goa match preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here