Advertisement

‘പെർത്ത് വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല, ഏഷ്യൻ ക്രിക്കറ്റിന്റെ അഭിമാന നേട്ടം’; വസീം അക്രം

November 29, 2024
2 minutes Read

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ പുറത്ത് വിട്ട വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യ 295 റൺസിന്റെ കൂറ്റൻ ജയം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ നേട്ടവും തിരിച്ചുവരവുമാണ്.

ഓസ്‌ട്രേലിയ പോലെയൊരു ടീമിനെ അവരുടെ ഫേവറൈറ്റ് പിച്ചായ പെർത്തിൽ പോയി നേരിട്ട് ഒരു ഏഷ്യൻ ടീം നേടിയ വിജയമെന്ന നിലയിൽ എല്ലാ ഏഷ്യാക്കാർക്കും ഇതിൽ അഭിമാനിക്കാം. നാല്പത് വർഷത്തെ കരിയറിൽ ഇത് പോലൊരു തകർപ്പൻ ടെസ്റ്റ് പ്രകടനം താൻ നേരിട്ട് കണ്ടിട്ടില്ലെന്നും അക്രം പറഞ്ഞു. മത്സരത്തിലെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇന്ത്യൻ ബൗളർമാരെയും അവരെ നയിച്ച ബുംമ്രയെയും അക്രം പ്രശംസിച്ചു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരമായ അഡ്‌ലൈഡ് ടെസ്റ്റ് ഡിസംബർ ആറ് മുതലാണ് ആരംഭിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇതിനോടകം ടീമിനൊപ്പം ചേർന്നു കഴിഞ്ഞു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ 295 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പരമ്പര പൂർണ്ണമായും അടിയറവ് പറഞ്ഞതിന് ശേഷം വിദേശ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയ ഈ തിരിച്ചുവരവ് വലിയ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

Story Highlights : Wasim Akram Praises Indian Team on Perth victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top