Advertisement

വാരണാസി റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം: പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന 200 ഓളം വാഹനങ്ങൾ കത്തി നശിച്ചു

November 30, 2024
2 minutes Read

വാരണാസി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 200ലധികം വാഹനങ്ങൾ കത്തി നശിച്ചു. വാരണാസി കൺവെൻമെന്റ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 12 ഓളം യൂണിറ്റ് അഗ്നിരക്ഷാസേ സേനാംഗങ്ങൾ എത്തിയാണ് തീയാണച്ചത്. ഗവൺമെന്റ് റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കൽ പോലീസും തീയ്യണക്കുന്നതിൽ ഭാഗമായി.

അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ല. ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്നും കരുതപ്പെടുന്നു. കത്തി നശിച്ചവയിൽ ചിലത് സൈക്കിളുകളാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കത്തി നശിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണ്. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ സാധിച്ചത്.

Story Highlights : 200 Vehicles Damaged As Massive Fire Breaks Out At Varanasi Railway Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top