ബംഗളൂരു അപ്പാർട്ട്മെന്ററിലെ കൊലപാതകം; മായക്ക് പ്രണയ ബന്ധമുണ്ടോ എന്ന് സംശയമുണ്ടായിരുന്നു, കൊലപാതകത്തിന് ശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതിയുടെ മൊഴി പുറത്ത്
ബംഗളൂരു അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പ്രതി ആരവിന്റെ മൊഴി പുറത്ത്. വ്ലോഗർ മായയെ കൊലപ്പെടുത്തിയതിന് ശേഷം മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നാണ് ആരവിന്റെ മൊഴി. അത് നടക്കാതെ വന്നതോടെയാണ് അപാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെട്ടത്.മായക്ക് മറ്റ് പ്രണയ ബന്ധമുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തിൽ മുറിയിൽവെച്ച് രണ്ടുപേരും തമ്മിൽ തർക്കം ഉണ്ടായെന്നും തുടർന്നാണ് കത്തിയും കയറും എത്തിച്ച് കൊലപ്പെടുത്താൻ തീരുമാനിച്ചത്. വ്യാഴാഴ്ച്ച വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞുവെന്നും ആരവ് മൊഴി നൽകി.എന്നാൽ ആരവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.ആരവിന്റെ സമീപ കാലത്തെ മൊബൈൽ ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Read Also: പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് എന്ന സർവീസ് അപാർട്ട്മെന്റിലാണ് അതിക്രൂര കൊലപാതകം നടന്നത്. അസം സ്വദേശിയായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഡേറ്റിങ് ആപ്പ് വഴിയുള്ള ഇരുവരുടെയും പരിചയം വളരെ വേഗത്തിൽ പ്രണയ ബന്ധമായി വളർന്നു. സമീപ കാലത്ത് ആരവ് കൂടുതൽ സമയവും ഫോണിൽ സംസാരിച്ചത് മായയോടാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഇതിനിടെ മായക്ക് മറ്റ് പ്രണയ ബന്ധമുണ്ടോ എന്ന സംശയം ആരവിൽ ഉടലെടുത്തിരുന്നു. തുടർന്ന് മായയെ അപായപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി കത്തിയും, കയറും ഓൺലൈനിലൂടെ ഓർഡർ ചെയ്ത് റൂമിലെത്തിച്ചു.ഈ മാസം 23 നാണ് മായയും ആരവും അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും ഒപ്പം എത്തിയതിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു.
Story Highlights : Bengaluru apartment murder The defendant’s statement is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here