Advertisement

കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തുന്നു

November 30, 2024
Google News 2 minutes Read
satheesh

കൊടകര കുഴൽപ്പണക്കേസിന്റെ തുടരന്വേഷണത്തിന് തുടക്കം.ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകാൻ തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തി. ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിടിച്ചുലച്ച രാഷ്ട്രീയ വെളിപ്പെടുത്തലായിരുന്നു ട്വന്റി ഫോറിലൂടെ തിരൂർ സതീഷ് നടത്തിയത്.

ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.

Read Also: മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നുംസതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Story Highlights : Kodakara blackmoney Case; records the statement of Tirur satheesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here