Advertisement

‘ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണമെന്ന് ഷിന്‍ഡെ’; വരുതിയിലാക്കാൻ ബിജെപി

December 1, 2024
1 minute Read

മഹാരാഷ്ടയിലെ സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുന്ന ഏക്നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ ബിജെപി. ആഭ്യന്തരവകുപ്പ് കിട്ടാതെ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ഷിൻഡെ. മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും എന്ന് അജിത്ത് പവാർ പറഞ്ഞത് ഉൾപ്പെടെ ഏക്നാഥ് ഷിൻഡെയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഫലം വന്ന് ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുകയാണ്. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയ ഏക്‌നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന ഡിമാന്‍ഡുകളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.

ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും പറയുന്നു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒത്തുതീര്‍പ്പിന് ബി.ജെ.പി തയാറല്ല.
തിങ്കളാഴ്ച ബിജെപിയുടെ കേന്ദ്ര നിരീക്ഷകന്‍ എത്തിയശേഷമേ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ. സത്യപ്രതിജ്ഞ നീണ്ട് പോകുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും നീരസമുണ്ട്.

അതേ സമയം വോട്ടെടുപ്പിൽ തിരിമറി ആരോപിച്ച് 11 സ്ഥാനാർഥികൾ സംസ്ഥാനത്ത് EVM -മൈക്രോ കൺട്രോളർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി.

Story Highlights : Eknath Shinde, BJP Maharashtra government formation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top