കരുനാഗപ്പള്ളിയിലെ സംഘടന പ്രശ്നം; CPlM നടപടി സംസ്ഥാന സമ്മേളനത്തിന് ശേഷം

കരുനാഗപ്പള്ളിയിലെ സംഘടന പ്രശ്നത്തിൽ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷം പരിഹാര നടപടി മതിയെന്ന് ധാരണ. പ്രശ്നങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ അഡ് ഹോക്ക് കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയേറ്റിനാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അംഗ അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്നാണ് ചേരുക.
ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെടുത്തിയതിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി തന്നെ പിരിച്ചുവിട്ടുകൊണ്ടുള്ള സംസ്ഥാന സെക്രട്ടറിയുടെ ശുദ്ധീകരണ നടപടി. വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി തന്നെ പല തവണ നേരിട്ടിടപ്പെട്ടിട്ടും പ്രശ്നങ്ങൾ കൂടുതൽ വഷളായതല്ലാതെ പരിഹരിക്കപ്പെട്ടില്ല. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്ഥാന നേതാക്കളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിടുന്ന സാഹചര്യം വരെ കാര്യങ്ങൾ എത്തി. ഔദ്യോഗിക നേതൃത്വത്തിനെതിരെ കരുനാഗപ്പള്ളിയിലെ ഒരു വിഭാഗം പാർട്ടി നേതാക്കളും പ്രവർത്തകരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും കൂടി ചെയ്തതോടെയാണ് സമ്മേളന കാലത്തെ അസാധാരണ നടപടിയിലേക്ക് സി പി ഐ എം കടന്നത്.
അതേസമയം, സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരൻ കൺവീനറായി, എസ് ആർ അരുൺ ബാബു, എസ് എൽ സജികുമാർ,ബി സത്യദേവൻ, സന്തോഷ്, ജി മുരളീധരൻ, ഇക്ബാൽ തുടങ്ങിയവരടങ്ങിയ 7 അംഗ അഡ്ഹോക്ക് കമ്മിറ്റിയ്ക്കാണ് കരുനാഗപ്പള്ളിയിൽ ഏരിയ കമ്മിറ്റിയുടെ ചുമതല. പ്രശ്നം ഉണ്ടായ 7 ലോക്കൽ കമ്മിറ്റികളിൽ അഡ്ഹോക്ക് കമ്മിറ്റി പുനപരിശോധന നടത്തും.സംസ്ഥാനത്തെ മറ്റ് ഇടങ്ങളിലെ നിന്ന് ഉയരുന്ന വിഭാഗീയ നീക്കങ്ങൾക്ക് എതിരെയുള്ളതാണ് താക്കീതാണ് കരുനാഗപ്പള്ളിയിലെ നടപടിയെന്നതിൽ സംശയമില്ല.
Story Highlights :Karunagappally issue; CPlM action after state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here