Advertisement

‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; തന്നെ മര്‍ദിച്ച എസ്എച്ച്ഒയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി പോസ്റ്റ്

December 2, 2024
Google News 2 minutes Read
youth congress leader threat against police officer

ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കല്‍പ്പറ്റ എസ്എച്ച്ഒയുടെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയലിനെതിരെ കല്‍പ്പറ്റ സി. ഐ വിനോയ് ആണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജില്‍ ജസീര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കാണ് പരുക്കേറ്റത്. (youth congress leader threat against police officer)

‘ദൈവം ആയുസ്സ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’ എന്നായിരുന്നു കല്‍പ്പറ്റ എസ്എച്ച്ഒയുടെ ഫോട്ടോ ഉള്‍പ്പെടെ ചേര്‍ത്തുവച്ച് ജഷീര്‍ പള്ളിവയലിന്റെ പോസ്റ്റ്.കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ പൊലീസ് നടപടിക്കു പിന്നാലെയായിരുന്നു ഇത്. പോലീസ് നടപടിയില്‍ ഗുരുതരമായി പരുക്കേറ്റ ആളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജഷീര്‍. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്.

Read Also: സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി തള്ളി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ്എച്ച്ഒ പേരെടുത്ത് ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതായി യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് ജഷീര്‍ പള്ളിവയല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ വന്ന ഡിവൈഎസ്പിയും സിഐയും ബോധപൂര്‍വം ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നും ജഷീര്‍ ആരോപിച്ചു. ചൂരല്‍മല മുണ്ടക്കൈ പുരധിവാസവുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ അമ്പതോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.

Story Highlights : youth congress leader threat against police officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here