Advertisement

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നാലുപേരുടെ നില ഗുരുതരം

December 4, 2024
1 minute Read

കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാൽ ആണ് മരിച്ചത്. 28 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം. നാട്ടുകാരും പൊലീസും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Story Highlights : Sabarimala pilgrims bus collided with lorry in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top