ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്തുവിട്ടേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്തുവിട്ടേക്കും. ഇത് സംബന്ധിച്ച വിവരാവകാശ കമ്മിഷന്റെ ഉത്തരവ് നാളെയുണ്ടാകുമെന്നാണ് സൂചന. നാളെ തന്നെ നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പും പുറത്ത് വിട്ടേക്കും. സര്‍ക്കാര്‍ വെട്ടിയ 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്ത് വിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലിലാണ് തീരുമാനം. (deleted portions of the Hema Committee report may be released tomorrow)
വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതലായി സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഈ ഭാഗങ്ങളായിരിക്കും നാളെ പുറത്തുവരിക. മാധ്യമ പ്രവര്‍ത്തകരുടെ രണ്ട് അപ്പീലുകളില്‍ വിവരാവകാശ കമ്മിഷന്‍ നാളെ എടുക്കാനിരിക്കുന്ന നിലപാട് അതീവ നിര്‍ണായകമാകും. നേരത്തെ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരോട് നാളെ രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വര്‍ഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവില്‍ വന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബര്‍ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. അനുകൂല തീരുമാനമായിരുന്നില്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയം കോടതി കയറി. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്ന് സര്‍ക്കാര്‍ വാദിച്ചു. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാല്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമായി വെക്കരുതെന്ന് മുന്‍വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതില്‍ പറയുന്ന ഗുരുതരമായ ലൈംഗിക ചൂഷണങ്ങള്‍ ചര്‍ച്ചയാകുകയും കേസ് അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
Story Highlights : deleted portions of the Hema Committee report may be released tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here