ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക വരും; ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അവലോകനയോഗം ഇന്ന്

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക വരും. തസ്തിക സൃഷ്ടിക്കാൻ ആശുപത്രി അധികൃതർ പ്രൊപ്പോസൽ സമർപ്പിച്ചു. പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീ ചീഫ് സെക്രട്ടറി ഇന്ന് ആലപ്പുഴയിൽ എത്തും. വിവിധ ആശുപത്രികൾ അഡീഷണൽ സെക്രട്ടറി സന്ദർശിക്കും. അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സെക്രട്ടറിക്കാണ് അഡീ. ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജില്ലാ തലത്തിൽ മെഡിക്കൽ ബോർഡ് ചേരാനും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. അക്കാര്യത്തിലും ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും. ജില്ലാ മെഡിക്കൽ ഓഫീസിൽ അവലോകനയോഗം നടക്കുക.
നിലവിൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ രോഗികളിൽ പലരും പുറത്തുള്ള സ്വകാര്യ സ്കാനിങ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. കുഞ്ഞിന്റെ അമ്മയെ പരിശോധിച്ച രണ്ട് സ്കാനിങ് സെന്ററുകളിലും അന്വേഷണത്തിൽ ഗുരുതര വീഴ്‌ച കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ്സെന്ററുകളുടെ ലൈസൻസും ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു.
Read Also: ‘മകളുടെ മരണം കൊലപാതകം; എന്റെ മകളെ കൊന്നുകളഞ്ഞു; ഭർതൃവീട്ടിൽ വലിയ പീഡനം നേരിട്ടു’; പിതാവ്
അതേസമയം, ഗർഭ കാലത്ത് കുട്ടിയുടെ അമ്മയെ ചികിൽസിച്ച രണ്ട് ഡോക്ടർമാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാരായ ഷേർളി, പുഷ്പ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വകുപ്പുതലത്തിലും പൊലീസ് തലത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്.
ആലപ്പുഴ ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യങ്ങളുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന സ്ഥിതിയാണ്. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിൽ ഡോക്ടർമാർ വൈകല്യവിവരം അറിയിച്ചില്ലെന്നാണു ബന്ധുക്കളുടെ ആരോപണം. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്.
Story Highlights : Alappuzha Women’s and Children’s Hospital will post Radiologist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here