Advertisement

പത്തനംതിട്ടയിൽ പതിനേഴ് വയസുകാരി അമ്മയായി; കുഞ്ഞിന് എട്ട് മാസം പ്രായം, 21-കാരന്‍ അറസ്റ്റില്‍

December 7, 2024
1 minute Read

പത്തനംതിട്ട അടൂര്‍ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായം. സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും.നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.ഏറെക്കാലമായി ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക് തുടക്കം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറയുന്നു.

Story Highlights : seventeen year old girl became mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top