Advertisement

കളർകോട് വാഹനാപകടം; ആൽവിൻ ജോർജിന് കണ്ണീരോടെ വിട നൽകി നാട്

December 9, 2024
1 minute Read
alvin

കളർകോട് വാഹനാപകടത്തിൽ മരിച്ച എടത്വ സ്വദേശി ആൽവിൻ ജോർജിനു കണ്ണീരോടെ വിട നൽകി നാട്. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ ആൽവിന്റെ മൃതദേഹം സംസ്‌കരിച്ചു. തലവടിയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിൽ മന്ത്രി സജി ചെറിയാൻ അന്തിമോപചാരം അർപ്പിച്ചു. ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുദര്‍ശനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എത്തിയിരുന്നു. ആൽവിന്റെ സുഹൃത്തുക്കളും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽവിൻ മരിച്ചത്. തലച്ചോറിനും ശ്വാസകോശത്തിനും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അപകടത്തിൽ ആൽവിൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. ചികിത്സയിലുള്ള നാല് വിദ്യാർഥികൾ അപകടനില തരണം ചെയ്തതായി മെഡിക്കൽ ബോർഡ്.

Story Highlights : Alvin george funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top