ചെറുപ്പക്കാരാണ് നേതൃത്വത്തിൽ ഇരിക്കുന്നത്, യുവാക്കൾ അസ്വസ്ഥരായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിൽ ഇല്ല; രാഹുൽ മാങ്കൂട്ടത്തിൽ
കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ. യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്. ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്, കൂടുതൽ സന്ദീപ് വാര്യർമാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതൃത്വത്തെ കുറിച്ച് തീരുമാനിക്കേണ്ടത് AICCയാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത് KPCC ഭാരവാഹികളുമായി ബന്ധപ്പെട്ട കാര്യമാണെന്നും മാങ്കൂട്ടം കൂട്ടിച്ചേർത്തു.
Read Also: സോണിയാ ഗാന്ധിക്ക് ഇന്ന് 78-ാം പിറന്നാൾ; വലിയ ആഘോഷം വേണ്ടെന്ന് നിര്‍ദേശം
നവീൻ ബാബുവിന്റെ ആത്മഹത്യ അല്ല എന്നാണ് താൻ ആദ്യം മുതൽ പറയുന്നത്. സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് എന്തിനാണ്?. ആത്മഹത്യ ചെയ്യുമായിരുന്നുവെങ്കിൽ റെയിൽവേസ്റ്റേഷനു മുന്നിൽ അദ്ദേഹം കുടുംബത്തെ കാത്തിരിപ്പിക്കില്ലായിരുന്നു. മുൻകാലങ്ങളിൽ പ്രതിപക്ഷത്തിനെതിരെ എന്തെങ്കിലും ആരോപണങ്ങൾ വന്നാൽ കേസ് സിബിഐയ്ക്ക് നൽകുമായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
Story Highlights : There is no situation in the Congress where the youth should remain restless; Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here