Advertisement

നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവം; രണ്ട് പേർക്ക് കഠിന തടവ് ശിക്ഷ

December 11, 2024
2 minutes Read
verdict

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ സംഭവത്തിൽ രണ്ട്പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഇക്കാമാക്ക ഇമ്മാനുവേൽ ഒബിഡ , പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ നായർ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരന് 40 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയൊടുക്കാനും, ഉക്കാമാക്കയ്ക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ.

Read Also: ‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം

2022 ആഗസ്റ്റ് 21 നാണ് സംഭവം നടക്കുന്നത്. സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം നൽകുന്നത്.

Story Highlights : Heroin smuggled through Kochi international airport; Two persons were sentenced to rigorous imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top