Advertisement

ക്ഷേമ പെൻഷൻ തട്ടിപ്പ്; തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി സർക്കാർ; 18 ശതമാനം പിഴ പലിശ ഈടക്കാൻ ഉത്തരവ്

December 12, 2024
Google News 2 minutes Read

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ തുക തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ആകെ സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേർ സർക്കാരിനെ കബിളിപ്പിച്ച് ക്ഷേമപെൻഷൻ തട്ടിയെടുത്തെന്നായിരുന്ന സി&എജി കണ്ടെത്തൽ. ഇതിൽ തന്നെ സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാരും കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിലെ സർക്കാർ തട്ടിപ്പുകാർ. ഇവർ 1.53 കോടിരൂപ ക്ഷേമപെൻഷനിൽ നിന്ന് തട്ടിയെടുത്തു.

Read Also: സിമന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച്; ഡ്രൈവർ കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ

കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സർക്കാർ തട്ടിപ്പുകാർ കോഴിക്കോട് കോർപറേശൻ പരിധിയിലുണ്ട്. കോർപറേഷൻ മേഖലയിൽ തട്ടിപ്പുകാർ കുറവ് കൊച്ചി കോർപറേഷനിലാണ്, 70 പേർ മാത്രം. 185 സർക്കാർ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും(68 പേർ). പഞ്ചായത്ത് മേഖല പരിശോധിച്ചാൽ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്.

ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാർ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സർക്കാർ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. സർക്കാർ ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, സർവ്വീസ് പെൻഷൻ കാർ ഉൾപ്പെടെ 9201 പേർ ചേർന്ന് 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തിൽ.

Story Highlights : Welfare pension fraud Govt started action to recover amount

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here