തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന DYFI നേതാവിന്റെ ആരോപണം; തെളിവ് പുറത്തുവിടണമെന്ന് DySP ബാബു പെരിങ്ങേത്ത്

തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്. ഉന്നയിച്ച കാര്യങ്ങൾ തെളിവ് സഹിതം പുറത്ത് വിടണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ചില്ലെങ്കിൽ എല്ലാ തരത്തിലുള്ള പാർട്ടി കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറാടെത്തുവെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആണ് ഡിവൈഎസ്പിക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ തീവ്രവാദ ബന്ധം ഡി വൈ എഫ് ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് വെല്ലുവിളിച്ചു. വിശദീകരണം ലഭിച്ചില്ലെങ്കിൽ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ചിരുന്നു. നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളെ തല്ലിച്ചതച്ച സംഭവത്തിലാണ് രജീഷ് വെള്ളാട്ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
Story Highlights : Kanhangad DySP Babu Peringeth against DYFI leader Rajeesh Vellatt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here