Advertisement

സമസ്ത ശുദ്ധീകരണത്തിന് ആളെ വേണ്ട, ഓഫിസ് ശുചിയാക്കാന്‍ ഇപ്പോള്‍ ആളുകളുണ്ട്; ആദൃശേരിക്ക് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍

December 15, 2024
2 minutes Read
jifri muthukoya thangal replay to abdul hakeem faizy adrisseri

സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന സിഐസി സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയ്ക്ക് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശുദ്ധീകരിക്കാന്‍ ആളെ ആവശ്യമില്ലെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. വിശുദ്ധന്മാര്‍ സ്ഥാപിച്ച സംഘടനയെ ശുദ്ധീകരിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സമസ്തയുടെ ഓഫീസും, കക്കൂസും ശുദ്ധികരിക്കാന്‍ ആളുണ്ട്. സമസ്ത ശുദ്ധീകരിക്കാന്‍ ആരും പരസ്യം കൊടുക്കണ്ട. അത് വേറെ ആളുകളുമായി എഗ്രിമെന്റ് എഴുതിക്കോളൂ. സമസ്തയ്ക്ക് ആവശ്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുറന്നടിച്ചു. (jifri muthukoya thangal replay to abdul hakeem faizy adrisseri)

ഇന്നലെയാണ് സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന് കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പ്രതികരിച്ചിരുന്നത്. അശുദ്ധി നിറഞ്ഞ പല കാര്യങ്ങളും ഇപ്പോള്‍ സമസ്തയില്‍ നടക്കുന്നുണ്ടെന്ന് ആദൃശ്ശേരി പറഞ്ഞിരുന്നു. പൊതുസമൂഹം ഇക്കാര്യം നേരിട്ട് മനസിലാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മൈസൂരില്‍ നടന്ന സമ്മേളനത്തിലാണ് ഇന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദൃശ്ശേരിക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മറുപടി നല്‍കിയത്.

Story Highlights : jifri muthukoya thangal replay to abdul hakeem faizy adrisseri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top