മഹാരാഷ്ടയില്‍ മന്ത്രിസഭാ വിപുലീകരണം; 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ടയില്‍ മന്ത്രിസഭാ വിപുലീകരണം നടത്തി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍. 39 എംഎല്‍എമാരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വകുപ്പുകളുടെ കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ വേണ്ടി വരും. നാഗ്പൂരിലെ രാജഭവനിലായിരുന്നു ചടങ്ങുകള്‍. ഭൂരിഭാഗം മുന്‍ മന്ത്രിമാര്‍ക്കും ഒരവസരം കൂടി കിട്ടി. ബിജെപിയില്‍ നിന്ന് 19 പേരും ശിവസേനയില്‍ എന്‍സിപിയില്‍ നിന്നും 10 പേരുമാണ് ഇന്ന് മന്ത്രിമാരായത്. മന്ത്രിസഭയില്‍ ശേഷിക്കുന്നത് ഒരു ഒഴിവാണ്. ഇത് ബിജെപിക്ക് തന്നെ ലഭിച്ചേക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍ കുലെ, പങ്കജ മുണ്ടെ, ധനഞ്ജയ് മുണ്ടെ, രാധാകൃഷ്ണ വിഖേ പാട്ടില്‍ തുടങ്ങി പ്രമുഖര്‍ ഇന്നത്തെ പട്ടികയില്‍ ഉണ്ടായിരുന്നു. മന്ത്രിമാരുടെ എണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കം ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവസാനിച്ചത്.
Read Also: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു
എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളെ ചൊല്ലി തര്‍ക്കം തീര്‍ന്നിട്ടില്ല. നാളെ നിയമസഭാ സമ്മേളനം നാഗ്പൂരില്‍ ചേരാനിരിക്കെ മന്ത്രിസഭാ വിപുലീകരണം വേഗത്തില്‍ ആക്കുകയായിരുന്നു. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കിയതിന് പകരമായി റവന്യൂ വകുപ്പ് വേണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഏകനാഥ് ശിന്‍ഡെ. കൃഷി, ധനകാര്യം അടക്കമുള്ള വകുപ്പുകള്‍ അജിത്ത് പവാര്‍ ഉറപ്പിച്ചിട്ടുണ്ട്. വകുപ്പ് വിഭജനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.
Story Highlights : Maharashtra Cabinet Expansion: 39 ministers included in Fadnavis govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here