Advertisement

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്യും

December 15, 2024
1 minute Read

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്. നാളെ നാഗ്പൂരിലെ നിയമസഭയിൽ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇന്നത്തെ സത്യപ്രതിജ്ഞ. 30 മന്ത്രിമാരെങ്കിലും ഇന്ന് സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് സൂചന. നാഗ്പുർ രാജ്‌ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാഗ്പുരിൽ മന്ത്രിമാർക്ക് താമസിക്കാൻ വസതികൾ ഒരുക്കാനും സർക്കാർ നിർദേശിച്ചിരുന്നു.

ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു.ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കിൽ റവന്യുവകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിൻഡെ ആവശ്യപ്പെടുന്നു. ബി.ജെ. പി.ക്ക് 20 മന്ത്രിമാരേയും ശിവസേനയ്ക്ക് 12 മന്ത്രിമാരേയും അജിത് പവാറിന് 10 മന്ത്രിമാരേയും ലഭിക്കും. ആദ്യഘട്ടത്തിൽ 30 മന്ത്രിമാർ മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. പിന്നീട് രണ്ടാംഘട്ട വികസനം നടക്കും.

തകർപ്പൻ ജയമാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയിൽ 220 ഓളം സീറ്റുകളിൽ വിജയം. ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.

Story Highlights : Maharashtra Cabinet Expansion To Take Place Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top