ബ്ലാക്ക് സ്‌പോട്ടുകളില്‍ സംയുക്ത പരിശോധന നടത്താന്‍ എംവിഡിയും പൊലീസും; നിരീക്ഷണം കര്‍ശനമാകും

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ സംയുക്ത പരിശോധന നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും പൊലീസും. പൊലീസ് സഹായത്തോടെ പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. അപകട സാധ്യത കൂടുതലുള്ള ബ്ലാക്ക് സ്‌പോട്ടുകളിലായിരിക്കും പരിശോധന.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്. മോട്ടോലര്‍ വാഹന വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് കാരണം അവര്‍ക്ക് പരിശോധന കര്‍ശനമാക്കാന്‍ സാധിക്കുന്നില്ല എന്ന പ്രശ്‌നം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കാന്‍ ഗതാഗത കമ്മീഷണര്‍ തീരുമാനിച്ചിട്ടുള്ളത്. നാളെ ഇതിന്റെ ഭാഗമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നാളെ ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എങ്ങനെയാകണം പരിശോധന എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.
അതേസമയം, സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിളിച്ച ഉന്നതതല യോഗം ചൊവ്വാഴ്ച നാല് മണിക്കാണ്. മന്ത്രിയുടെ ചേമ്പറില്‍ ആണ് യോഗം ചേരുക. ദേശീയപാതകളിലെ അശാസ്ത്രീയനിര്‍മ്മാണം ചര്‍ച്ച ചെയ്യാനുള്ള യോഗവും ചൊവ്വാഴ്ച ചേരും.
Story Highlights : Motor vehicle department and the police are preparing to conduct a joint inspection of the continuous road accidents in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here